അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നും സിഗ്നൽ ലഭിച്ചുതുടങ്ങി; പരുക്കുകൾ ഗുരുതരമല്ല

arikomban

പെരിയാർ ടൈഗർ റിസർവിൽ തുറന്നുവിട്ട അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥൻ ശിവപാട്ടീൽ. അടുത്ത രണ്ട് ദിവസം അരിക്കൊമ്പൻ വനംവകുപ്പ് വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും. അരിക്കൊമ്പന്റെ പരുക്കുകൾ ഒന്നും ഗുരുതരമല്ലെന്നും ആരോഗ്യവാനാണെന്നും ശിവപാട്ടിൽ അറിയിച്ചു. 

അരിക്കൊമ്പൻ തീർത്ത പ്രതിരോധവും പ്രതികൂല കാലാവസ്ഥയും മറികടന്ന് ഇന്ന് പുലർച്ചെയോടെയാണ് ദൗത്യസംഘം ആനയെ കുമളിയിൽ എത്തിച്ചത്. കടുവ സങ്കേതത്തിലെ ആദിവാസി വിഭാഗം പ്രത്യേക പൂജയോടെയാണ് അരിക്കൊമ്പനെ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെ 11.55 ഓടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. വൈകുന്നേരം 5.30ഓടെ അരിക്കൊമ്പനെ വാഹനത്തിൽ കയറ്റി കുമളിയിലേകക്് കൊണ്ടുപോകുകയായിരുന്നു.
 

Share this story