പ്രതികൂല സാഹചര്യത്തിലാണ് അരിക്കൊമ്പനെ പിടികൂടിയത്; എവിടേക്ക് മാറ്റുമെന്ന് പറയാനാകില്ലെന്ന് മന്ത്രി

saseendran

പ്രതികൂലമായ സാഹചര്യത്തിലാണ് ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനായി ദൗത്യസംഘം പ്രവർത്തിച്ചതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ചില കോണുകളിൽ നിന്ന് അവർ ജോലിയിൽ വീഴ്ച വരുത്തിയെന്ന തരത്തിലുള്ള പരാമർശങ്ങൾ ദൗർഭാഗ്യകരമായി പോയി. ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മന്ത്രി പറഞ്ഞു

ഉദ്യോഗസ്ഥരെയും വെറ്റിനറി ഡോക്ടറെയും അഭിനന്ദിക്കുന്നു. ആനയെ ഉൾവനത്തിലാക്കണമെന്ന കോടതി നിർദേശം നടപ്പാക്കും. കോടതി വിലക്കുള്ളതിനാൽ എവിടേക്ക് മാറ്റുന്നു എന്ന് പറയാൻ കഴിയില്ല. സുരേന്ദ്രൻ കുഞ്ചു വിക്രം സൂര്യൻ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിലുള്ളത്. കൂടൊരുക്കിയ വാഹനത്തിലേക്ക് ആനയെ മാറ്റും. ഇതുവരെ നടത്തിയ ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
 

Share this story