അരിക്കൊമ്പൻ ഇന്ന് പൂർണമായും മയക്കം വിട്ടുണരും; ജനവാസ മേഖലയിലേക്ക് ഇറങ്ങില്ലെന്ന് വനംവകുപ്പ്

arikomban

പെരിയാർ ടൈഗർ റിസർവിൽ കറങ്ങി തിരിഞ്ഞ് അരിക്കൊമ്പൻ. ഇന്നലെ വൈകുന്നേരം ലഭിച്ച സിഗ്നൽ പ്രകാരം മേദകാനം ഭാഗത്താണ് അരിക്കൊമ്പനുള്ളത്. ഇറക്കി വിട്ട സ്ഥലത്ത് നിന്നും മൂന്ന് കിലോമീറ്റർ അകലെയാണിത്. തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്നുണരുമെന്ന് വനംവകുപ്പ് കണക്കുകൂട്ടുന്നു. 

അതേസമയം അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനക്ക് സമയമെടുക്കും. അഞ്ച് മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ ടീം വർക്കാണ് ദൗത്യം വിജയത്തിലേക്ക് എത്തിച്ചതെന്ന് സിസിഎഫ് ആർഎസ് അരുൺ പറഞ്ഞു. നാട്ടുകാരുടെ സഹകരണം എടുത്തു പറയേണ്ടതാണെന്നും അരുൺ പറഞ്ഞു.
 

Share this story