സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

അർജുൻ ആയങ്കി

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.കസ്റ്റഡിയിൽ ലഭിച്ച ശേഷം അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ പൊലീസ് കൂടുതൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കോതമംഗലം സി.ഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയത്. അർജുൻ ആയങ്കിക്കെതിരെ കേസ് എടുത്ത ഊന്നുകൽ സി.ഐക്കെതിരെയും ഭീഷണിയുണ്ടായെന്നാണ് പൊലീസ് പറയുന്നത്.അതേസമയം, ഗൂഢാലോചന കേസിൽ അർജുൻ ആയങ്കിക്ക് ലഭിച്ച ജാമ്യം റദ്ദാക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പൊലീസിന്റെ തീരുമാനം.

Tags

Share this story