വയനാട് തൊണ്ടർനാടിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘം; ലഘുലേഖ വിതരണം ചെയ്തു

maoist

വയനാട് തൊണ്ടർനാടിലെ ആദിവാസി കോളനിയിൽ ആയുധധാരികളായ മാവോയിസ്റ്റ് സംഘമെത്തിയതായി വിവരം. അരിമല കോളനിയിലെത്തിയ നാലംഗ മാവോയിസ്റ്റ് സംഘം ലഘുലേഖകൾ വിതരണം ചെയ്തു. കോളനിയിലെ വനംവകുപ്പ് വാച്ചറായ ശശിയാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് നൽകിയത്

വനംവകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിയമനം റദ്ദ് ചെയ്ത് പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യം. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് ലഘുലേഖകളും പോസ്റ്ററുകളും.
 

Share this story