അരൂർ-തുറവൂർ ഉയരപ്പാതയിലെ ഗർഡർ അപകടം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി
Nov 13, 2025, 08:10 IST
അരൂർ തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു.
പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീഴുകയായിരുന്നു. പിക്കപ് വാനിന്റെ ഡ്രൈവർ അപകടത്തിൽ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നുവീണു. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് മുട്ട കയറ്റി വരികയായിരുന്നു പികപ്പ് വാൻ. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം
