സിപിഐ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി

sanjay

നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗമായ സഞ്ജയ് ദീപക് റാവുവിന്റെ  അറസ്റ്റ് കേരളത്തിൽ രേഖപ്പെടുത്തി. കലൂരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സഞ്ജയ് ആണെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾ തെലങ്കാന പോലീസിന്റെ പിടിയിലായത്.  

കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്‌പെഷ്യൽ സോൺ കമ്മിറ്റിയുടെ തലവനാണ് 60കാരനായ സഞ്ജയ് എന്നാണ് റിപ്പോർട്ട്. മണിവാസഗം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വത്തിൽ എത്തുന്നത്.
 

Share this story