നാഗ്പൂരിലെ വൈദികന്റെ അറസ്റ്റ്: മനുഷ്യസമൂഹത്തിന് അപമാനമെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

bava

മതപരിവർത്തനം ആരോപിച്ച് നാഗ്പൂരിൽ വൈദികനെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയത് മാത്യൂസ് ത്രിതിയൻ കാതോലിക്ക ബാവ. ഇതിന് ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു

മതേതര രാജ്യമായ ഇന്ത്യയിൽ ഏത് മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഭരണഘടന അത് ഉറപ്പ് നൽകുന്നു. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ല. ഇതിനെതിരെ പ്രവർത്തിക്കുന്നവർ മനുഷ്യ സമൂഹത്തിന് അപമാനമാണ്

ഒത്താശ ചെയ്യുന്ന ഭരണാധികാരി ഭരണഘടനക്ക് വിപരീതമായി പ്രവർത്തിക്കുന്ന വ്യക്തിയും. വിധ്വംസക പ്രവർത്തികൾ നിരോധിക്കാൻ ഭരണാധികാരികൾ ഇടപെടണം. തുടർച്ചയായി ഇത്തരം നടപടികൾ ഉണ്ടാകുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കാതോലിക്ക ബാവ പറഞ്ഞു
 

Tags

Share this story