ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്; നടപടി പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേത്

shafi

വടകര എംപി ഷാഫി പറമ്പിലിന് അറസ്റ്റ് വാറണ്ട്. പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉത്തരവിട്ടത്. 2022 ജൂൺ 24ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. 

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചാണ് 2022 ജൂൺ 24ന് പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചത്. നാൽപതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗർ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്

കേസിൽ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഇപ്പോൾ ഇടതുപക്ഷത്തുള്ള പി സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. കോടതിയിൽ ഹാജരായ സരിനെ500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി ഹാജരാക്കാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 

Tags

Share this story