അധികാരത്തിന്റെ ധാർഷ്ട്യം, ഇത് അംഗീകരിക്കാനാകില്ല; പിവി ശ്രീനിജനെതിരെ ഹൈബി ഈഡൻ

hibi

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും കുന്നത്തുനാട് എംഎൽഎയുമായ പി വി ശ്രീനിജനെതിരെ ഹൈബി ഈഡൻ എംപി. ഇത് അധികാരത്തിന്റെ ധാർഷ്ട്യവും സർക്കാരിന്റെ പിൻബലമുണ്ടെന്ന ധിക്കാരവുമാണ്. ഒരു കാരണവശാലും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം. പറഞ്ഞു. 

സെലക്ഷൻ ട്രയൽസ് തടയാൻ അദ്ദേഹത്തിന് യാതൊരു അധികാരവുമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. സ്‌കൂൾ കോമ്പൗണ്ടിനകത്ത് അണ്ടർ 17 ഫിഫ വേൾഡ് കപ്പിനായി യുഡിഎഫ് സർക്കാർ പണം അനുവദിച്ച് വികസിപ്പിച്ച സ്റ്റേഡിയമാണുള്ളത്. സ്റ്റേഡിയം എന്നതിനപ്പുറം അതൊരു സ്‌കൂളാണ്. ആ സ്‌കൂളിന്റെ ഗേറ്റ് അടയ്ക്കാൻ എംഎൽഎക്ക് അധികാരമില്ല. ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും ഹൈബി പറഞ്ഞു.
 

Share this story