ആര്യനാട് അച്ഛനൊപ്പം സ്‌കൂട്ടറിൽ പോകവെ അപകടം; പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

ancy

കൊല്ലം ആര്യനാട് സ്‌കൂട്ടർ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. ചെറുകുളം മധു ഭവനിൽ ബിനീഷിന്റെ മകൾ ആൻസിയാണ്(15) മരിച്ചത്. ആര്യനാട് കണ്ണങ്കരമൊഴിക്ക് സമീപം ഇന്നുച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്

ആൻസി പിതാവ് ബിനീഷിനൊപ്പം സ്‌കൂട്ടിയിൽ പോകുമ്പോഴായിരുന്നു അപകടം നടന്നത്. വെള്ളനാട് ഭാഗത്ത് നിന്ന് വന്ന ബുള്ളറ്റുമായി ബിനീഷ് ഓടിച്ചിരുന്ന സ്‌കൂട്ടി കൂട്ടിയിടിക്കുകയായിരുന്നു

ആൻസി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബിനീഷിനെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Tags

Share this story