ആര്യങ്കാവ് ഹാരിസൺ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തിപ്പരുക്കേൽപ്പിച്ചു; നില ഗുരുതരം

elephant
കൊല്ലം ആര്യങ്കാവ് അരണ്ടലിൽ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി പരുക്കേൽപ്പിച്ചു. ഹാരിസൺ എസ്റ്റേറ്റിലെ പമ്പ് ഓപറേറ്ററായ സോപാലിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story