ഇന്ത്യ വളരുമ്പോൾ കേരളം പുറകോട്ട് കുതിക്കുന്നു; ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല; അനിൽ ആന്റണി

anil antony

പറയുന്ന കാര്യങ്ങൾ ചെയ്യുന്ന നേതാവാണ് നരേന്ദ്രമോദിയെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി. പൗരത്വം നൽകുന്നത് കേന്ദ്രസർക്കാരാണ്. അതിൽ സംസ്ഥാനങ്ങൾക്ക് പങ്കില്ല. എന്നിട്ടും അത് നടപ്പാക്കില്ലെന്ന് പറഞ്ഞ് വിഡ്ഡിത്തം വിളമ്പുകയാണ് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ എന്നും അനിൽ ആന്റണി പറഞ്ഞു

അയോധ്യ, വാരണാസി പോലെ അടിസ്ഥാനസൗകര്യങ്ങൾ ലഭിക്കാൻ അർഹതയുള്ള ജില്ലയാണ് പത്തനംതിട്ട. ശബരിമല, മാരാമൺ, പരുമല പള്ളി അടക്കം വലിയ തീർഥാടന കേന്ദ്രങ്ങളുണ്ടായിട്ടും പത്തനംതിട്ടയിൽ ഒന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ രണ്ടുവരി റോഡ് മാത്രമാണ് ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ളത്. 

ഇവിടെ നല്ല ബസ് സ്റ്റാൻഡുകളോ റെയിൽവേ സ്‌റ്റേഷനുകളോ റോഡുകളോ ഇല്ല. യുവാക്കൾ തൊഴിൽ അന്വേഷിച്ച് പുറത്തേക്ക് പോകുകയാണ്. ഇന്ത്യ വളരുമ്പോൾ കേരളം പുറകോട്ട് കുതിക്കുകയാണ്. രാജ്യത്തിന്റെ സേനയുടെ ബലിദാനത്തെ പോലും ഇകഴ്ത്തുകയാണ് ആന്റോ ആന്റണി. പുൽവാമ ആക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് എന്താണെന്നാണ് എംപി ചോദിക്കുന്നതെന്നും അനിൽ ആന്റണി പറഞ്ഞു.
 

Share this story