വന്ദേഭാരത് വന്ന സ്ഥിതിക്ക് ഇനി സിൽവർ ലൈൻ വരില്ല, സർക്കാർ വാശി ഒഴിവാക്കണം: കെ മുരളീധരൻ

muraleedharan

വന്ദേഭാരത് വന്ന സ്ഥിതിക്ക് ഇനി സിൽവർ ലൈൻ വരില്ലെന്ന് കെ മുരളീധരൻ. വാശി ഉപേക്ഷിച്ച് ഭൂമിയേറ്റെടുക്കൽ നടപടികൾ സർക്കാർ പിൻവലിക്കണം. രണ്ട് മണിക്കൂറിന് വേണ്ടി ഒരു ലക്ഷം കോടി ചെലവാക്കാനുള്ള സാമ്പത്തിക സ്ഥിതി കേരള സർക്കാരിന് ഇല്ലെന്നും മുരളീധരൻ പറഞ്ഞു

ഷൊർണൂരുണ്ടാക്കുന്ന അപ്പം അവിടെ വിൽക്കണം. അതിന് വേണ്ടി കൊച്ചി പോകേണ്ടതില്ല. അപ്പം വിൽക്കുന്നതിനായി ഒരു റെയിൽവേ ലൈനിന്റെ ആവശ്യം സംസ്ഥാനത്തില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമർശിച്ച് കെ മുരളീധരൻ പറഞ്ഞു.
 

Share this story