തിരുവനന്തപുരം അഞ്ചുതെങ്ങിൽ എ എസ് ഐയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Jan 9, 2026, 10:31 IST
തിരുവനന്തപുരത്ത് എഎസ്‌ഐ ജീവനൊടുക്കിയ നിലയിൽ. അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ കെ ഷിബു മോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടര വർഷമായി അഞ്ചുതെങ്ങ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ഇന്ന് രാവിലെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പുതിയ വീട് നിർമാണം ആരംഭിക്കാനിരിക്കെയാണ് മരണം. ഭാര്യയും രണ്ട് മക്കളുമുണ്ട്.
