സംപ്രേഷണം ചെയ്ത വീഡിയോ യഥാർഥമല്ലെന്ന് ഏഷ്യാനെറ്റിന് എഴുതി കാണിക്കാമായിരുന്നു: സതീശൻ

satheeshan

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വീഡിയോ യഥാർഥമല്ലെന്ന് ചാനലിന് എഴുതി കാണിക്കാമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ ആസൂത്രണമുണ്ട്. മാധ്യമങ്ങൾ തെറ്റ് ചെയ്താൽ നടപടിയെടുക്കാനുള്ള അവകാശത്തെ വേട്ടയാടാൻ ഉപയോഗിക്കരുത്. മാധ്യമപ്രവർത്തകർ ക്രിമിനൽ പ്രവർത്തനം ചെയ്താൽ നടപടിയെടുക്കണമെന്നും സതീശൻ പറഞ്ഞു

മാർച്ച് രണ്ടിനാണ് കണ്ണൂർ പോലീസിന് പരാതി നൽകുന്നത്. മാർച്ച് മൂന്നിന് പരാതി അന്വേഷിക്കുന്നുവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വ്യാജ വാർത്തയെന്ന് പറയുന്നത് ശരിയല്ല. പ്രക്ഷേപണത്തിലെ തെറ്റ് ചൂണ്ടിക്കാണിക്കാൻ അവകാശമുണ്ട്. സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നാണ് പരാതി. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പരാതിയിലുള്ളത്. സർക്കാർ കിട്ടിയ അവസരം മാധ്യമങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുകയാണെന്നും സതീശൻ പറഞ്ഞു.
 

Share this story