അസ്മിയ മോളുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

asmiya

തിരുവനന്തപുരം ബാലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ വിദ്യാർഥിനിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ബീമാപള്ളി സ്വദേശി അസ്മിയ മോളുടേത് ആത്മഹത്യയെന്നാണ് വിവരമെങ്കിലും ഇതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. മതവിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ അടക്കം ചോദ്യം ചെയ്യും

ബീമാപള്ളി സ്വദേശിനിയും ബാലരാമപുരത്തെ അൽ അമീൻ വനിത അറബിക് കോളജിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ അസ്മിയ മോളെ ശനിയാഴ്ച വൈകുന്നേരമാണ് കോളജ് ഹോസ്റ്റൽ ലൈബ്രറിയിൽ തൂങ്ങിമരിച്ച നിലയിൽകകണ്ടത്. മകളുടെ ആത്മഹത്യക്ക് കാരണം അസ്മിയ താമസിച്ച് പഠിച്ചിരുന്ന മതപഠന കേന്ദ്രത്തിലെ മാനസിക പീഡനമാണോയെന്ന് അന്വേഷിക്കണമെന്ന് വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. 

മതപഠന കേന്ദ്രത്തിലെ ഉസ്താദും ഒരു അധ്യാപികയും മാനസികമായി ഉപദ്രവിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാനാണ് നെയ്യാറ്റിൻകര എഎസ്പിയുടെ നേതൃത്വത്തിൽ ബാലരാമപുരം, കാഞ്ഞിരംകുളം ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചത്.
 

Share this story