അസ്മിയയുടെ ദുരൂഹ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

asmiya

തിരുവനന്തപുരം ബാലരാമപുരത്തെ മദ്രസയിൽ 17കാരിയായ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. മതവിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥിനി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു

കുറിപ്പിന്റെ പൂർണരൂപം

തിരുവനന്തപുരം ബാലരാമപുരത്തെ അൽഅമീൻ എന്ന മതവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിനി അസ്മിയ മോൾ (17) സ്ഥാപനത്തിലെ ലൈബ്രറിയിൽ തൂങ്ങി മരിച്ച സംഭവം ഞെട്ടലുളവാക്കുന്നു. സംഭവത്തെ സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങളിൽ പോലീസ് സമഗ്ര അന്വേഷണം നടത്തണം. നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്താൻ അധികൃതർ നടപടി സ്വീകരിക്കണം.

Share this story