അസ്മിയയുടെ ദുരൂഹ മരണം: മതപഠന സ്ഥാപനത്തിലേക്ക് ഡിവൈഎഫ്‌ഐയുടെ മാർച്ച്

dyfi

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനിയായ അസ്മിയയുടെ(17) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിലേക്ക് ഡി.വൈ.എഫ്.ഐയും എ ബി വി പിയും പ്രതിഷേധ മാർച്ച് നടത്തി. ബാലരാമപുരത്തെ അൽ അമാൻ എജ്യുക്കേഷണൽ കോംപ്ലക്‌സിലേക്കാണ് മാർച്ച് നടന്നത്. 

ഡിവൈഎഫ്‌ഐ മാർച്ച് ജില്ലാ സെക്രട്ടറി ഡോ. ഷിജു ഖാൻ ഉദ്ഘാടനം ചെയ്തു. എബിവിപി മാർച്ച് പോലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. പോലീസ് ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്.
 

Share this story