മതപഠന ശാലയിലെ അസ്മിയയുടെ ദുരൂഹ മരണം: പോലീസ് ഉടൻ റിപ്പോർട്ട് സമർപ്പിക്കും

asmiya

ബാലരാമപുരം മതപഠനശാലയിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തിൽ പോലീസ് ഇന്നോ നാളെയോ റിപ്പോർട്ട് സമർപ്പിക്കും. ബീമാപ്പള്ളി സ്വദേശിയായ അസ്മിയയുടെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളാണ് പോലീസ് സംഘം അന്വേഷിക്കുന്നത്. പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്

അൽ അമൻ എഡ്യൂക്കേഷൻ കോംപ്ലക്‌സ് മതപഠന കേന്ദ്രത്തിലെ ചിലർ പെൺകുട്ടിയെ ശകാരിച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇനി പോലീസിന്റെ കണ്ടെത്തലാകും നിർണായകമാവുക. സ്ഥാപനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സബ് കലക്ടറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. സ്ഥാപനം നടത്തിപ്പിന് അനുമതിയോ, ഹോസ്റ്റൽ ലൈസൻസ് ഇല്ലെന്നായിരുന്നു പോലീസ് കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്.

Share this story