മതവിദ്വേഷം പ്രചരിപ്പിച്ചു, പാക് ബന്ധം: അസം സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ

roshidul

മതവിദ്വേഷം പരത്തുന്ന പോസ്റ്റർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച അസം സ്വദേശി തൃശ്ശൂർ കയ്പമംഗലത്ത് അറസ്റ്റിൽ. അസം മോറിഗോൺ സ്വദേശിയായ റോഷിദുൾ ഇസ്ലാമാണ്(25) അറസ്റ്റിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്

രണ്ട് വർഷത്തോളമായി ചെന്ത്രാപ്പിന്നി ഭാഗത്തെ പന്തൽ നിർമാണ കമ്പനിയിൽ ജോലിക്കാരനാണ് ഇയാൾ. സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്

ബംഗ്ലാദേശിലുള്ള അമ്മാവനുമായി ഫോൺ വഴിയും പാക്കിസ്ഥാനിലുള്ള ചില വ്യക്തികളുമായി ഫേസ്ബുക്ക് വഴിയും ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക്കിസ്ഥാനിൽ നിന്ന് എകെ 47 തോക്കുകൾ വാങ്ങാനുള്ള ശ്രമങ്ങൾ നടത്തിയതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
 

Tags

Share this story