മുൻ മാനേജരെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് കോടതിയുടെ സമൻസ്

unni

മുൻ മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഹാജരാകാൻ നിർദേശിച്ച് സമൻസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണമെന്നാണ് സമൻസിൽ നിർദേശിക്കുന്നത്. 

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റ് ഇട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യ ഹർജി മെയ് 31ന് ജില്ലാ കോടതി തീർപ്പാക്കിയിരുന്നു

ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് താരത്തിനെതിരെ ചുമത്തിയതെന്ന് പോലീസ് അറിയിച്ചിരുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു. പിന്നാലെയാണ് ഇപ്പോൾ സമൻസ് അയച്ചിരിക്കുന്നത്.
 

Tags

Share this story