നിയമസഭാ സംഘർഷം: സച്ചിൻദേവിനെതിരെ കെകെ രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി

rema

നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ കെ കെ രമ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നുമാണ് രമയുടെ പരാതി. 

തനിക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിക്കാതെ അപവാദ പ്രചാരണം നടത്തുകയാണ്. തന്നെ ചികിത്സിച്ചത് ജനറൽ ആശുപത്രിയിലാണ്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും പരാതിയിൽ രമ പറഞ്ഞു.
 

Share this story