ഉറപ്പാണ് എൽ ഡി എഫ്: നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പ്രചാരണ വാക്യവുമായി എൽ ഡി എഫ്
Feb 28, 2021, 13:20 IST
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രചാരണവാക്യം പുറത്തിറക്കി. ഉറപ്പാണ് എൽഡിഎഫ് എന്നാണ് പുതിയ പ്രചാരണവാക്യം. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിൽ എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി ലോഗോ പ്രകാശനം ചെയ്തു
എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണ വാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽ ഡി എഫ് വരും എല്ലാം ശരിയാകും എന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണ വാക്യം