വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥൻ; കേസ് അവകാശപോരാട്ടത്തിന്റെ ഭാഗം: മന്ത്രി ശിവൻകുട്ടി

വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥൻ; കേസ് അവകാശപോരാട്ടത്തിന്റെ ഭാഗം: മന്ത്രി ശിവൻകുട്ടി

നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിധി വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം കൂടുതൽ പ്രതികരിക്കാം. വിധി അനുസരിക്കാൻ താൻ ബാധ്യസ്ഥനാണെന്നും ശിവൻകുട്ടി പറഞ്ഞു

തങ്ങളുടെ നിരപരാധിത്വം തെളിയിക്കും. സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകൾ വരാറുണ്ട്. അവകാശ പോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസ്. മന്ത്രിസ്ഥാനം രാജിവെക്കുമോയെന്ന ചോദ്യത്തിൽ രാജിവെക്കണമെന്നോ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Share this story