നിയമസഭാ സംഘർഷം: ഏഴ് പ്രതിപക്ഷ അംഗങ്ങൾക്കും രണ്ട് ഭരണപക്ഷ അംഗങ്ങൾക്കുമെതിരെ കേസ്

speaker

നിയമസഭയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസെടുത്തു. പ്രതിപക്ഷത്തെ ഏഴ് എംഎൽഎമാർക്കെതിരെയും ഭരണപക്ഷത്തെ രണ്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയുമാണ് കേസ്

പ്രതിപക്ഷത്ത് റോജി എം ജോൺ, ഉമ തോമസ്, കെ കെ രമ, പി കെ ബഷീർ, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, അനൂപ് ജേക്കബ് എന്നിവർക്കെതിരെയാണ് കേസ്. ഭരണപക്ഷത്ത് നിന്നും എച്ച് സലാമിനെതിരെയും സച്ചിൻ ദേവിനെതിരെയുമാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഭരണപക്ഷ എംഎൽഎമാർക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്

വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസ്. സനീഷ് കുമാർ ജോസഫ് നൽകിയ പരാതിയിലാണ് ഭരണപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്തത്.
 

Share this story