നിയമസഭാ സമ്മേളനം ഇന്ന് മുതൽ; വിവാദ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം
Mon, 27 Feb 2023

ഒരിടവേളക്ക് ശേഷം വീണ്ടും ഇന്നു നിയമസഭാ സമ്മേളനം ചേരും. സിഎംഡിആർഎഫ് തട്ടിപ്പ്,ലൈഫ് മിഷൻ കോഴ അടക്കമുള്ള വിവാദ വിഷയങ്ങൾ ഇനി സഭയിൽ സജീവ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധം കത്തി നിൽക്കുന്നതിനിടെ ഫെബ്രുവരി 9നാണ് സഭ താൽക്കാലികമായി പിരിഞ്ഞത്.
ഇന്ധന സെസ് വിഷയവും സമരം ചെയ്‌തവർക്ക് എതിരായ പോലീസ് നടപടിയും ഇന്ന് സഭയിൽ പ്രതിപക്ഷം ഉന്നയിക്കും. ഗവർണർ അനുമതി നൽകാത്തതിനാൽ ഇന്നു ലിസ്‌റ്റ് ചെയ്‌തിരുന്ന കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് രൂപീകരണ ബിൽ സർക്കാർ മാറ്റി വച്ചിട്ടുണ്ട്