നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ; സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന്

assembly

നിയമസഭാ സമ്മേളനം ഈ മാസം 25 മുതൽ ചേരും. സഭ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഫെബ്രുവരി ആദ്യ ആഴ്ച ബജറ്റ് അവതരിപ്പിക്കാനാണ് ധാരണ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുമെന്നും നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഗവർണർ നേരത്തെ അറിയിച്ചിരുന്നു

നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനും ഗവർണർക്കുമെതിരായ പരാമർശങ്ങളുണ്ടായേക്കും. മുമ്പ് നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്ന കേന്ദ്രത്തിനെതിരായ വിമർശനങ്ങളോട് ഗവർണർ വിയോജിപ് അറിയിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് ബജറ്റ് അവതരിപ്പിക്കാനാണ് ധരാണ. ചെലവ് ചുരുക്കുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമുള്ള നിർദേശങ്ങൾ ബജറ്റിലുണ്ടാകും.
 

Share this story