അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

aneeshya

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും. അനീഷ്യയുടെ ശബ്ദസന്ദേശങ്ങൾ,19 പേജുള്ള ഡയറിക്കുറിപ്പ് എന്നിവ വിശദമായി പരിശോധിച്ച ശേഷമാകും ആരോപണവിധേയരിലേക്ക് അന്വേഷണസംഘം എത്തുക. മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടെയും കുടുംബത്തിന്റെയും ആരോപണം

ജനുവരി 21നാണ് അനീഷ്യ ജീവനൊടുക്കിയത്. സമൂഹമാധ്യമത്തിൽ കുറിപ്പ് എഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു ആത്മഹത്യ. ഒമ്പത് വർഷമായി പരവൂർ കോടതിയിൽ എപിപിയായി ജോലി ചെയ്യുന്ന അനീഷ്യ നേരിട്ടത് ക്രൂരമായ തൊഴിൽ മാനസിക പീഡനങ്ങളാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മർദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറി പരവൂർ പോലീസ് കണ്ടെത്തിയിരുന്നു.
 

Share this story