അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: ആരോപണ വിധേയരെ സസ്‌പെൻഡ് ചെയ്തു

aneeshya

കൊല്ലം പരവൂരിൽ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ നടപടി. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂട്ടർ അബ്ദുൽ ജലീലിനെയും എ പി പി ശ്യാം കൃഷ്ണയെയും സസ്‌പെൻഡ് ചെയ്തു. അതേസമയം ആരോപണവിധേയരെ അനീഷ്യ മരിച്ച് 11 ദിവസമായിട്ടും പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല

മുഖ്യമന്ത്രി നിയമഭയിലാണ് ഇവർക്കെതിരെ നടപടിയെടുത്ത കാര്യം അറിയിച്ചത്. അനീഷ്യയുടെ ശബ്ദസന്ദേശങ്ങളും ഡയറിക്കുറിപ്പുകളും ശാസ്ത്രീയ പരിശോധന നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story