രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസ്; രഞ്ജിത പുളിക്കൻ അറസ്റ്റിൽ

ranjitha

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് പ്രവർത്തക രഞ്ജിത പുളിക്കൻ അറസ്റ്റിൽ. രാഹുലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 

പത്തനംതിട്ട സൈബർ പോലീസ് കോട്ടയത്ത് എത്തിയാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിലായിരുന്നു ഇവർ. ജാമ്യമില്ലാ വകുപ്പ് ചുമത്തി രണ്ട് കേസുകളാണ് പത്തനംതിട്ട സൈബർ പോലീസ് രഞ്ജിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്

രാഹുലിനെതിരെ ആദ്യ കേസ് വന്നപ്പോൾ തന്നെ രഞ്ജിത പരാതിക്കാരിയെ അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. അന്നെടുത്ത കേസിൽ കോടതി ഉപാധികളോടെ ജാമ്യം നൽകുകയായിരുന്നു. രാഹുലിനെതിരെ മൂന്നാമതും പരാതി വന്നപ്പോഴും ഇവർ അതിജീവിതക്കെതിരെ സൈബർ അധിക്ഷേപം നടത്തുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ്‌
 

Tags

Share this story