ഉമ്മൻ ചാണ്ടിക്കെതിരായ ആക്രമണക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി

oommen chandy

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ വധശ്രമക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ദീപക്, സിഒടി നസീർ, ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. 110 പ്രതികളെ കോടതി വെറുതെവിട്ടു. മുൻ എംഎൽഎമാരായ സി കൃഷ്ണൻ, കെ കെ നാരായണൻ അടക്കം 113 പേരായിരുന്നു കേസിലെ പ്രതികൾ

2013 ഒക്ടോബർ 27നാണ് സംഭവം. കാറിന് നേരെയുണ്ടായ കല്ലേറിൽ ചില്ല് തകർന്ന് ഉമ്മൻ ചാണ്ടിക്ക് പരുക്കേറ്റിരുന്നു. പ്രതികൾക്കെതിരെ ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. വധശ്രമം, ഗൂഢാലോചന, പോലീസിനെ ആക്രമിച്ച് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ തെളിയിക്കാനായില്ല. കേസിൽ ശിക്ഷിക്കപ്പെട്ട സിഒടി നസീറിനെയും ദീപകിനെയും സിപിഎം പുറത്താക്കിയിരുന്നു.
 

Share this story