എറണാകുളത്ത് വാഹനപരിശോധനക്കിടെ സിഐക്ക് നേരെ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
May 16, 2023, 12:23 IST

എറണാകുളത്ത് വാഹന പരിശോധനക്കിടെ സിഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. നോർത്ത് സിഐയെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഭീഷണി, കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.