എസ് എഫ് ഐ നേതാവിനെതിരായ ആക്രമണം; 15 കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ കേസ്

മഹാരാജാസ് കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കം 9 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. മൂന്നാംവർഷ ഇംഗ്ലീഷ് വിദ്യാർഥി അബ്ദുൽ മാലിക് ആണ് ഒന്നാം പ്രതി. അധ്യാപകരെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ് ഐ ആറിലുള്ളത്

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് പുലർച്ചെ കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ നാസറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി 12 മണിക്ക് നാടക പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് എസ് എഫ് ഐ നേതാവിനെ ആക്രമിച്ചത്.
 

Share this story