കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമണം; ജനൽച്ചില്ലുകൾ തകർത്തു

V Muraleedharan

കേന്ദ്രമന്ത്രി വി മുരളീധരന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽച്ചില്ലുകൾ അജ്ഞാതർ തകർത്തു. കൊച്ചുള്ളൂരിൽ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിന് അടുത്തുള്ള വീടിന്റെ ജനൽച്ചില്ലുകളാണ് തകർത്തത്. ജനലിൽ ചെറിയ രീതിയിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. 

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മെഡിക്കൽ കോളജ് പോലീസ് എത്തി പരിശോധന നടത്തി. മോഷണ ശ്രമമാണോയെന്നും പരിശോധിക്കുന്നുണ്ട്.
 

Share this story