അട്ടപ്പാടി മധു വധക്കേസ്: കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും

madhu

അട്ടപ്പാടി മധു വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. ഇന്നലെയാണ് മണ്ണാർക്കാട് എസ് സി, എസ് ടി കോടതി 14 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്. എന്നാൽ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞിട്ടില്ല. മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റമാണ് 13 പേർക്കെതിരെ തെളിഞ്ഞത്. ഏഴ് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്

14 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇതിൽ 13 പേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി. 4, 11 പ്രതികളെ കോടതി വെറുതെവിട്ടു. ഒരു പ്രതിക്ക് 500 രൂപ പിഴയടച്ചാൽ ശിക്ഷയിൽ നിന്നൊഴിവാകാം. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുൽ കരീം എന്നിവരെയാണ് കോടതി വെറുതെവിട്ടത്

ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ധിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയിരിക്കുന്നത്.
 

Share this story