അട്ടപ്പാടി മധു വധക്കേസ്: അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും

madhu

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേക്ക്. കേസിൽ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ തുടങ്ങും. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്. പതിനാറ് പ്രതികളാണ് കേസിലുള്ളത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും സാക്ഷി വിസ്താരം പൂർത്തിയായി. 

പ്രോസിക്യൂഷൻ 101 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം എട്ട് പേരെയും. മൂന്ന് പ്രോസിക്യൂട്ടർമാർ പിൻമാറിയ കേസിൽ പലകാരണം കൊണ്ട് വിചാരണ വൈകി. രഹസ്യമൊഴി നൽകിയവരടക്കം 24 സാക്ഷികൾ കോടതിയിൽ കൂറുമാറി. കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടിയെന്താകും, കൂറുമാറ്റത്തിന് ഇടനിലക്കാരായ ആഞ്ചനെതിരെ പ്രോസിക്യൂഷൻ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി കാണാനുള്ളത്.
 

Share this story