അട്ടപ്പാടി മധു വധക്കേസ്: അന്തിമ വിധി ഈ മാസം 30ന്

Madhu

അട്ടപ്പാടി മധുവധക്കേസിൽ അന്തിമ വിധി ഈ മാസം 30ന്. മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ കോടതിയാണ് കേസിൽ വിധി പറയുക. കേസിൽ 16 പ്രതികളാണുള്ളത്. 2018 ഫെബ്രുവരി 22നാണ് മാനസിക വെല്ലുവിളി നേരിടുന്ന മധു എന്ന ആദിവാസി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്നത്. 

കേസിന്റെ വിചാരണ വേളയിൽ 24 സാക്ഷികൾ കൂറുമാറിയിരുന്നു. കേസ് എന്ന് പരിഗണിച്ച മണ്ണാർക്കാട് കോടതി വിധി എഴുതി പൂർത്തിയായിട്ടില്ലെന്നും 30ന് പരിഗണിക്കുമെന്നും അറിയിച്ചു. നേരത്തെ കേസിന്റെ വിചാരണക്കിടെ പ്രതികളുടെ അഭിഭാഷകൻ ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന സ്ഥിതി വരെയുണ്ടായിരുന്നു.
 

Share this story