അട്ടപ്പാടി മധു വധക്കേസ്: കോടതി ഏപ്രിൽ നാലിന് വിധി പറയും

madhu

അട്ടപ്പാടിയിൽ മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ ഏപ്രിൽ 4ന് വിധി പ്രഖ്യാപിക്കും. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളാണുള്ളത്. 2022 ഏപ്രിൽ 28നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. 

വിസ്തരിച്ച സാക്ഷികളിൽ 24 പേർ കൂറുമാറി. പ്രതിഭാഗം എട്ട് സാക്ഷികളെയും ഹാജരാക്കി. കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം. ആൾക്കൂട്ട ആക്രമണത്തിലാണ് മധു കൊല്ലപ്പെടുന്നത്. മോഷണക്കുറ്റം ആരോപിച്ചാണ് പ്രതികൾ മധുവിനെ മർദിച്ചത്. 45ലേറെ മുറിവുകളാണ് മധുവിന്റെ ശരീരത്തിലുണ്ടായിരുന്നത്.
 

Share this story