പാലക്കാട്ട് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം, ട്രാക്കില്‍ സിമന്റ് ചാക്കും കോണ്‍ക്രീറ്റ് കഷ്ണങ്ങളും; ഒരാള്‍ പിടിയില്‍

പാലക്കാട് റയിൽ

പാലക്കാട്: പാലക്കാട് റെയില്‍വേ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ വെച്ച് ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമം. ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൂന്നിടങ്ങളിലാണ് ഇത്തരത്തില്‍ ഭാരമുള്ള വസ്തുക്കള്‍ ട്രാക്കില്‍ കണ്ടെത്തിയത്. ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം.

മാന്നനൂര്‍, കാരക്കാട് എ കാബിന്‍ പരിസരം, ഇതുകൂടാതെ മറ്റൊരു ഇടത്തും സമാനമായ രീതിയില്‍ ട്രാക്കില്‍ ഭാരമുള്ള വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. കോണ്‍ക്രീറ്റ് സ്ലാബും, റെയില്‍കഷ്ണവും, ഒരു ചാക്കില്‍ കട്ടപിടിച്ച സിമന്റും ആര്‍പിഎഫ് കണ്ടെടുക്കുകയുണ്ടായി. സംഭവസ്ഥലത്ത് വെച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്.

Tags

Share this story