എംടിയുടെ പരാമർശത്തെ വഴി തിരിച്ചുവിടാൻ ശ്രമം, എംടി ഒരിക്കലും അങ്ങനെ ഉദ്ദേശിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

saji

പിണറായി വിജയൻ ജനപിന്തുണയുള്ള നേതാവെന്ന് മന്ത്രി സജി ചെറിയാൻ. നവകേരള സദസ് അതിന്റെ തെളിവാണ്. നവകേരള സദസിലെ പിന്തുണ കണ്ട് വിറളി പൂണ്ട് എംടിയുടെ പരാമർശത്തെ തിരിച്ചുവിടുന്നു. എംടി തന്നെ ഇക്കാര്യം നിഷേധിച്ചു. എംടി ഉദ്ദേശിച്ചതിനെ വളച്ചൊടിക്കുകയാണെന്നും മന്ത്രി പറഞ്ഞു

ഇഎംഎസ് അങ്ങനെയല്ല, പിണറായി വിജയനും അങ്ങനെയല്ല. സർക്കാരിന്റെ ജനപിന്തുണ ഇടിച്ചുതാഴ്ത്താൻ ബോധപൂർവം നടത്തുന്ന പ്രചാരണമാണ് ഇന്നലെ എംടിയുടെ വാക്കുകളിലൂടെ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. എംടി തന്നെ ഇത് നിഷേധിച്ചിട്ടുണ്ട്. എംടി അങ്ങനെ ഉദ്ദേശിക്കേണ്ട കാര്യമില്ല. കാരണം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ജനനേതാവാണ്. അപ്പോൾ എംടി ഒരിക്കലും അങ്ങനെ ഉദ്ദേശിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു
 

Share this story