എസ് എഫ് ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Maharajas

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരുടെ കൊലപാതക ശ്രമത്തെ തുടർന്നാണ് തീരുമാനം. കോളേജ് പ്രിൻസിപ്പാളിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് കോളേജ് അടച്ചിടാൻ തീരുമാനിച്ചത്

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കെ എസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥിനി അടക്കമുള്ളവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകളാണ് ചുമത്തി കേസെടുത്തത്. പ്രതികളായവരും ആശുപത്രിയിലാണ്. ഇവർ ആശുപത്രി വിട്ടാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.
 

Share this story