ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

joby

ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കായംകുളം ദേവികുളങ്ങര ജെനി കോട്ടേജിൽ ജോബി ജോർജിനെയാണ്(29) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നര മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. രണ്ട് പേരുടെയും രണ്ടാം വിവാഹമായിരുന്നു

സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ജോബി ഉപദ്രവിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എയർ ഗൺ ഉപയോഗിച്ച് കൊല്ലുമെന്നും ഭീഷണിപ്പെടുത്തുമായിരുന്നു. കഴിഞ്ഞ ദിവസവും ഇയാൾ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്.

Share this story