കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

Police

എറണാകുളം കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്

നീനു(26) എന്ന യുവതിയെയാണ് ഭർത്താവ് ആർഷൽ കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രാവിലെ യുവതി ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Share this story