തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ

ajesh

തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെങ്ങുകയറ്റ തൊഴിലാളി പിടിയിൽ. അയിലം ചരുവിള വീട്ടിൽ അജേഷിനെയാണ്(45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്

11ാം തീയതി വാമനപുരം കളമച്ചൽ സ്വദേശിയായ വീട്ടമ്മയുടെ വീട്ടിലാണ് സംഭവം. തേങ്ങയിടാൻ എത്തിയതായിരുന്നു പ്രതി. വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയാണ് അതിക്രമം നടത്തിയത്

വീടിനുള്ളിൽ കയറിയ ഇയാൾ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ച് കുതറി ഓടിമാറിയ വീട്ടമ്മ അയൽവീട്ടിൽ അഭയം തേടി. ഇതിന് പിന്നാലെ അജേഷ് ഒളിവിൽ പോകുകയായിരുന്നു.
 

Tags

Share this story