കൊല്ലത്ത് തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ

shylesh

കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാറാണ് പിടിയിലായത്. കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. 

എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനിയായ യുവതി പ്രതിയെ സമീപിച്ചത്

നടുവേദനക്ക് ചികിത്സക്കെത്തിയ യുവതിയോട് ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
 

Tags

Share this story