കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; വേങ്ങര സ്വദേശി പോലീസ് പിടിയിൽ

salim

കരിപ്പൂർ വിമാനത്താവളം വഴി 58.85 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കുവൈറ്റിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി സലീം ആണ് 966 ഗ്രാം സ്വർണവുമായി വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ പിടിയിലായത്. 

966 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ നാല് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ കുവൈറ്റിൽ നിന്നും എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയിരുന്നു. എന്നാൽ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പരിശോധന നടത്തുകയുമായിരുന്നു.
 

Share this story