ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമം; തൃശൂരിൽ രണ്ട് പേർ പിടിയിൽ

Ambulance Alaram

തൃശൂർ: ആംബുലൻസിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. തൃശൂരിലാണ് സംഭവം. 280 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ശാരോൺ എന്നു പേരുള്ള ആംബുലൻസിൽ ബീക്കൺ ലൈറ്റിട്ടാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായാണ് സംഘം ആംബുലൻസ് തെരഞ്ഞെടുത്തതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിൽ നിന്നെത്തിയ ലഹരി തൃശൂർ നഗരത്തിൽ വിതരണം ചെയ്യാനായിരുന്നു ശ്രമം.

Tags

Share this story