ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് യു നേതാക്കളെ കസ്റ്റഡിയിൽ വിട്ടു

veena

ആരോഗ്യമന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതികളായ കെ എസ് യു നേതാക്കളെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ അടക്കം അഞ്ച് പേരെയാണ് കസ്റ്റഡിയിൽ വിട്ടത്. കെ എസ് യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു

കരിങ്കൊടി പ്രതിഷേധം മാത്രമാണ് നടന്നതെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയിൽ വാദിച്ചിരുന്നു

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് നടന്ന പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രിയെ തുടർന്ന് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസ് പറയുന്നത്.
 

Tags

Share this story