ജ്വല്ലറിയിൽ മോഷണശ്രമം, പിടിക്കപ്പെട്ടപ്പോൾ ആത്മഹത്യാ ശ്രമം; പന്തീരങ്കാവിൽ യുവതി പിടിയിൽ
Nov 20, 2025, 15:45 IST
കോഴിക്കോട് പന്തീരങ്കാവിൽ ജ്വല്ലറിയിൽ മോഷണശ്രമത്തിനിടെ യുവതി പിടിയിൽ. നാട്ടുകാരാണ് യുവതിയെ പിടികൂടിയത്. പിടിക്കപ്പെട്ടപ്പോൾ പെട്രോൾ മണമുള്ള സ്‌പ്രേ തളിച്ച് യുവതി തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തി
ജ്വല്ലറി ഉടമ ഉടനെ ബലം പ്രയോഗിച്ച് ഇത് തടഞ്ഞു. ഇതിനിടെ ജ്വല്ലറി ഉടമ മുട്ടഞ്ചേരി രാജന് താഴെ വീണ് പരുക്കേറ്റു. പർദ ധരിച്ചാണ് യുവതി ജ്വല്ലറിയിൽ എത്തിയത്.
നാട്ടുകാർ തടഞ്ഞുവെച്ച യുവതിയെ പിന്നീട് പന്തീരങ്കാവ് പോലീസ് എത്തി കസ്റ്റഡിയിലെടുത്തു. യുവതിയെ സ്‌റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.
